Connect with us

International

യു.എസിലെ യൂനിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്; അക്രമിയെ പിടികൂടാന്‍ സാധിച്ചില്ല

വിദ്യാര്‍ഥികളോട് സൗത്ത് ഓവല്‍ ഭാഗത്തു കൂടി യാത്ര ചെയ്യരുതെന്നും ഇവിടെ അഭയം തേടരുതെന്നും നിര്‍ദേശമുണ്ട്

Published

|

Last Updated

ന്യൂയോര്‍ക്ക്| യു.എസിലെ ഒക്‌ലഹോമ യൂനിവേഴ്‌സിറ്റിയില്‍ വെടിവെപ്പ്. ഒരുപാട് തവണ വെടിയുതിര്‍ന്ന സാഹചര്യത്തില്‍ അക്രമിയെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികളോട് സൗത്ത് ഓവല്‍ ഭാഗത്തു കൂടി യാത്ര ചെയ്യരുതെന്നും ഇവിടെ അഭയം തേടരുതെന്നും നിര്‍ദേശമുണ്ട്.കഴിഞ്ഞ ദിവസമാണ് നാഷ്വില്ലെയില്‍ സകൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് അധ്യാപകരും ഒമ്പതുവയസുള്ള ആണ്‍കുട്ടിയും ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത്.

യു.എസില്‍ സ്‌കൂളുകളിലും കോളജുകളിലും വെടിവെപ്പ് സ്ഥിരം  കാഴ്‌ച്ചയാണ്. ഈ വര്‍ഷം മാത്രം 129വെടിവെപ്പുകളാണ് യു.എസില്‍ നടന്നത്.