International
വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വീസ ഇന്റര്‍വ്യൂ അമേരിക്ക മരവിപ്പിച്ചു
അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ കോണ്‍സുലേറ്റുകള്‍ക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്

വാഷിംഗ്ടണ്‍ | വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വീസ ഇന്റര്‍വ്യൂ അമേരിക്ക മരവിപ്പിച്ചു . എഫ്, എം, ജെ, വീസ അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ക്കാണ് നടപടി ബാധകമാകുക.അതേ സമയം നിലവില്‍ ഇന്റര്‍വ്യൂ അപ്പോയിന്‍മെന്റുകള്‍ ലഭിച്ചവരെ ഇത് ബാധിക്കില്ല. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ കോണ്‍സുലേറ്റുകള്‍ക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്.
അതേ സമയം ക്ലാസുകള്‍ ഒഴിവാക്കുകയോ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദേശ വിദ്യാര്‍ഥികള്‍ക്കും വീസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി