Connect with us

Kozhikode

ഉറൂബിന്റെ 'മുടങ്ങാത്ത സഭ' കഥാചര്‍ച്ച നടത്തി

കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. സത്യന്‍ കുറ്റിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഫിറോസ് മുല്ലവീട്ടില്‍ അനുവാചകരുമായി സംവദിച്ചു.

Published

|

Last Updated

കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഥാചര്‍ച്ച ലൈബ്രറി കൗണ്‍സില്‍ നോര്‍ത്ത് മേഖലാ സമിതി കണ്‍വീനര്‍ കെ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഉറൂബിന്റെ ‘മുടങ്ങാത്ത സഭ’ എന്ന കഥ അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു.

ലൈബ്രറി കൗണ്‍സില്‍ നോര്‍ത്ത് മേഖലാ സമിതി കണ്‍വീനര്‍ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. വായനശാലാ വൈസ് പ്രസിഡന്റ് സത്യന്‍ കുറ്റിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സിറാജ് പത്രത്തിലെ സീനിയര്‍ സബ് എഡിറ്റര്‍ ഫിറോസ് മുല്ലവീട്ടില്‍ കഥ അവതരിപ്പിക്കുകയും അനുവാചകരുമായി സംവദിക്കുകയും ചെയ്തു.

അഷ്റഫ് ചേലാട്ട്, ടി പി വിജു, സാദിഖ് ചേലാട്ട്, മാധ്യമ പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍ തിരൂര്‍, എം വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവെച്ചു. വായനശാലാ സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും കമ്മിറ്റി അംഗം കെ എന്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Content Highlights: A special literary discussion was held focusing on Uroob’s acclaimed short story Mudangatha Sabha. Participants analyzed the narrative techniques and social themes presented in the work. The event highlighted the enduring relevance of Uroob’s literary contributions in modern Malayalam literature.

 

Latest