Connect with us

Kerala

അനധികൃതമായി തോക്ക് കൈവശം വച്ചു; മംഗളുരുവില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍

കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍ (26), മൂടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരാണ് പിടിയിലായത്.

Published

|

Last Updated

മംഗളുരു|അനധികൃതമായി തോക്ക് കൈവശം വച്ച രണ്ട് മലയാളികള്‍ മംഗളുരുവില്‍ അറസ്റ്റില്‍. കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍ (26), മൂടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരാണ് പിടിയിലായത്. കര്‍ണാടക പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മഞ്ചേശ്വരം സ്വദേശികളായ ഇരുവരും ഉള്ളാലിലെ തലപ്പാടിയില്‍ നിന്ന് പിസ്റ്റളുമായി കാറില്‍ വരുമ്പോഴാണ് പിടിയിലായത്. പിസ്റ്റളിനൊപ്പം രണ്ട് തിരകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മുഹമ്മദ് അസ്ഗര്‍ നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് കര്‍ണാടക പോലീസ്
പറഞ്ഞു. മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകല്‍, ഉള്ളാള്‍ സ്റ്റേഷനില്‍ കഞ്ചാവ് വില്‍പനയ്ക്ക്, ബെംഗളുരു ബയ്യപ്പനഹള്ളി സ്റ്റേഷനില്‍ കഞ്ചാവ് കടത്തിയതിന് എന്നിവയ്‌ക്കെല്ലാം അസ്ഗറിനെതിരെ കേസുകളുണ്ട്. അസ്ഗറിനെതിരെ ആകെ എട്ട് ക്രിമിനല്‍ കേസുകളാണുള്ളത്.

 

 

 

Latest