Connect with us

Kerala

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പോലീസ് അന്വേഷണം

30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

|

Last Updated

കൊച്ചി| ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. 30നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇന്നു രാവിലെ ആറു മണിയോടെയാണ് മൃതദേഹം ചമ്പക്കര കനാലിന്റെ തൈക്കൂടം ഭാഗത്ത് ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നെന്ന് സ്ഥലം കൗണ്‍സിലര്‍ പറഞ്ഞു.

മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം തിരിച്ചറിയുന്നതിനായി കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മിസ്സിങ് കേസുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights:
An unidentified body of a man aged between 30 and 40 was found floating in the Champakkara Canal near Thykoodam in Kochi. Local residents spotted the body early in the morning and alerted the police, who subsequently shifted the remains for further procedures. Authorities estimate the body to be three to four days old and are currently cross-checking missing person reports from nearby areas to identify the deceased.

 

Latest