Connect with us

Malappuram

ആൾക്കൂട്ട കൊലപാതകം മാപ്പർഹിക്കാത്തത്; അധികൃതർ ജാഗ്രത പാലിക്കണം: കേരള മുസ്‍ലിം ജമാഅത്ത്

മലപ്പുറം ജില്ലയിലുണ്ടായ വേദന ജനകമായ ഈ അനിഷ്ട സംഭവത്തെ വർഗീയവൽക്കരിച്ച് രാഷ്ട്രീയ മുതെലെടുപ്പ് നടത്താനുള്ള ഫാസിസ്റ്റുകളുടെ ശ്രമങ്ങൾക്കെതിരെ അധികൃതർ ജാഗ്രതപാലിക്കണമെന്നും കമ്മിറ്റി

Published

|

Last Updated

മലപ്പുറം | ആൾക്കൂട്ട കൊലപാതകം മാപ്പർഹിക്കാത്ത കൊടുംപാതകമാണനും കുറ്റവാളികൾക്ക് മാതൃകപരമായ ശിക്ഷയുറപ്പാക്കണമെന്നും കേരള മുസ്‍ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എന്തിന്റെ പേരിലായാലും ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലയിലുണ്ടായ വേദന ജനകമായ ഈ അനിഷ്ട സംഭവത്തെ വർഗീയവൽക്കരിച്ച് രാഷ്ട്രീയ മുതെലെടുപ്പ് നടത്താനുള്ള ഫാസിസ്റ്റുകളുടെ ശ്രമങ്ങൾക്കെതിരെ അധികൃതർ ജാഗ്രതപാലിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു. പ്രതികളെ സമയോചിതം പിടികൂടിയ ജില്ല പോലീസിന്റെ നടപടിയെ കമ്മിറ്റി അഭിനന്ദിച്ചു.

പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് ഹാജി മുന്നിയൂർ, സയ്യിദ് കെ .എസ് തങ്ങൾ പെരിന്തൽമണ്ണ, വടശ്ശേരി ഹസൻ മുസ്ലിയാർ, സി.കെ.യു മൗലവി മോങ്ങം, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, പി.കെ എം സഖാഫി ഇരിങ്ങല്ലൂർ, പി.കെ.എം ബശീർ ,യൂസ് ഫ് ബാഖവി മാറഞ്ചേരി, അലവി കുട്ടി ഫൈസി എടക്കര,കെ.പി. ജമാൽ കരുളായി, എ. അലിയാർ ഹാജി കക്കാട്, കെ.ടി ത്വാഹിർ സഖാഫി മഞ്ചേരി സംബന്ധിച്ചു.