Connect with us

International

യുക്രൈന്‍ റോക്കറ്റ് ആക്രമണം; ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ടീമിലെ മറ്റുള്ളവര്‍ക്ക് പരിക്കില്ല.

Published

|

Last Updated

ചാസിവ് യാര്‍, യുക്രയ്ന്‍| കിഴക്കന്‍ യുക്രൈനിലെ ചാസിവ് യാറിന് സമീപം റോക്കറ്റ് ആക്രമണത്തില്‍ ഒരു ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. എഎഫ്പിയുടെ യുക്രൈന്‍ വീഡിയോ കോര്‍ഡിനേറ്റര്‍ അര്‍മാന്‍ സോള്‍ഡിനാണ്(32) കൊല്ലപ്പെട്ടത്.

റഷ്യ-യുക്രൈന്‍ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായ ബഖ്മുത്തിന് സമീപമുള്ള പട്ടണത്തില്‍ ഇന്നലെ വൈകുന്നേരമാണ് ആക്രമണം.

യുക്രൈന്‍ സൈനികര്‍ക്കൊപ്പമുണ്ടായിരുന്ന എഎഫ്പി സംഘത്തിന് നേരെയാണ് ഗ്രാഡ് റോക്കറ്റ് ആക്രമണം നടന്നത്. സോള്‍ഡിന്‍ നിന്നിരുന്ന സ്ഥലത്തിന് സമീപം റോക്കറ്റ് പതിച്ചാണ് മരിച്ചത്. ടീമിലെ മറ്റുള്ളവര്‍ക്ക് പരിക്കില്ല.

 

Latest