Connect with us

National

ഉക്രൈന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി - പുടിന്‍ ചര്‍ച്ചക്ക് സാധ്യത

നേരത്തെ ഉക്രൈന്‍ സ്ഥാനപതി ഇന്ത്യന്‍ സഹായം തേടിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ഉക്രൈന് എതിരെ റഷ്യ യുദ്ധം തുടങ്ങിയ സാഹചര്യത്തില്‍ സമവായ ശ്രമങ്ങളുമായി ഇന്ത്യ. പ്രശ്‌നം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയേക്കും. നേരത്തെ ഉക്രൈന്‍ സ്ഥാനപതി ഇന്ത്യന്‍ സഹായം തേടിയിരുന്നു.

വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരം യോഗം ചേരുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ സമിതിയാണ് ചേരുന്നത്. ഈ യോഗത്തിലാണ് മോദി പുടിനുമായി ബന്ധപ്പെടുന്നത് സംബന്ധിച്ച് ധാരണയുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

---- facebook comment plugin here -----

Latest