Connect with us

National

റാഗിംഗ് തടയുന്ന ചട്ടങ്ങള്‍ പാലിച്ചില്ല; കേരളത്തിലെ അഞ്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 89 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച് യുജിസി

പാലക്കാട് ഐഐടിയും കലാമണ്ഡലവും അഞ്ച് സ്ഥാപനങ്ങള്‍ നോട്ടീസ് ലഭിച്ചവയില്‍ ഉള്‍പ്പെടും.

Published

|

Last Updated

ന്യൂഡല്‍ഹി |  റാഗിംഗ് തടയുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കാത്തതിന് കേരളത്തിലെ ഉള്‍പ്പടെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി കാരണം കാണിക്കല്‍ നോട്ടീസയച്ചു. പാലക്കാട് ഐഐടിയും കലാമണ്ഡലവും അഞ്ച് സ്ഥാപനങ്ങള്‍ നോട്ടീസ് ലഭിച്ചവയില്‍ ഉള്‍പ്പെടും.

തിരുവനന്തപുരത്തെ എ പി ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവയാണ് നോട്ടീസ് ലഭിച്ച കേരളത്തിലെ മറ്റുസ്ഥാപനങ്ങള്‍.

മുപ്പതുദിവസത്തിനകം ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് യുജിസി അയച്ച കത്തില്‍ പറയുന്നു.

 

Latest