Connect with us

Kerala

ജാനകിയെന്ന വാക്ക് നിയമവിരുദ്ധമാകുന്നതെങ്ങനെ?; സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി

എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്ന് കോടതി

Published

|

Last Updated

കൊച്ചി | ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണം. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഹരജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.

കഴിഞ്ഞ ദിവസവും ഹരജി പരിഗണിക്കവേ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചിരുന്നു. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്നായിരുന്നു ആരാഞ്ഞത്. മതത്തെ ബാധിക്കുന്നതാണ് സിനിമയുടെ തലക്കെട്ടെന്ന സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചില്ല.

---- facebook comment plugin here -----

Latest