Kerala
ആരോഗ്യമന്ത്രിയുടെ രാജി വാങ്ങി വാര്‍ത്ത വായിക്കാന്‍ വിടണമെന്ന് കെ മുരളീധരന്‍
വീണാ ജോര്‍ജ് എന്ന് മന്ത്രിയായി കാലുകുത്തിയോ അന്ന് ആരോഗ്യ വകുപ്പ് അനാരോഗ്യമായി

തിരുവനന്തപുരം | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍. വീണയുടെ രാജി എഴുതി വാങ്ങി വാര്‍ത്ത വായിക്കാന്‍ വിടണമെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.
വീണാ ജോര്‍ജ് എന്ന് മന്ത്രിയായി കാലുകുത്തിയോ അന്ന് ആരോഗ്യ വകുപ്പ് അനാരോഗ്യമായി. ഓരോ തിരഞ്ഞെടുപ്പിലും ജനം നിങ്ങള്‍ക്കെതിരെ വിധി എഴുതിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിക്ക് അസുഖം വന്നപ്പോള്‍ പോയത് മെഡിക്കല്‍ കേളജിലേക്ക് അല്ല അമേരിക്കയിലേക്കാണ്. ആരോഗ്യമന്ത്രി ഒരു വനിത ആയതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഉടുതുണിയില്ലാത്ത മനുഷ്യന്‍ നടുറോഡില്‍ നില്‍ക്കുന്ന അവസ്ഥയാണ് സര്‍ക്കാറിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.