Connect with us

Kerala

യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കും

വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കണ്‍വീനറും ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമര്‍ശം.

Published

|

Last Updated

കൊല്ലം|യുഡിഎഫ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ. ഇര്‍ഷാദ് ചക്കാലശ്ശേരി സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് യു പ്രതിഭ പ്രതികരിച്ചു. പരാമര്‍ശത്തിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്നും പ്രതിഭ അറിയിച്ചു. ഇന്ദിരാഗാന്ധി ഉള്‍പ്പടെയുള്ളവരെ ഉയര്‍ത്തി കാണിക്കുന്ന പ്രസ്ഥാനത്തിലെ നേതാവില്‍ നിന്നാണ് ഇത്തരം ഒരു പരാമര്‍ശം ഉണ്ടായതെന്നും പരാമര്‍ശം വ്യക്തിഹത്യയുടെ അങ്ങേയറ്റമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തില്‍ ഇര്‍ഷാദ് ചക്കാലശ്ശേരി ഖേദം പ്രകടിപ്പിച്ചു.

യു പ്രതിഭ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കണ്‍വീനറും ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമര്‍ശം. ഇന്നലെ കായംകുളത്ത് വെച്ച് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു പരാമര്‍ശം നടത്തിയത്.

 

 

 

---- facebook comment plugin here -----

Latest