Uae
നയതന്ത്ര നീക്കവുമായി യു എ ഇ പ്രസിഡന്റ്
കുവൈത്ത്, ഖത്വർ, സഊദി ഭരണാധികാരികളുമായി ചർച്ച നടത്തി

അബൂദബി| ഇറാനിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും അവ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ കുവൈത്ത് അമീർ ശൈഖ് മിശാൽ അൽ അഹ്‌മദ് അൽ ജാബർ അൽ സബാഹ്, ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, സ ഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവരുമായി ഫോൺ സംഭാഷണം നടത്തി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എല്ലാ കക്ഷികളും വിവേകം കാണിക്കാനും സംഭാഷണങ്ങളും സമാധാനപരമായ പരിഹാരങ്ങളും സ്വീകരിക്കാനും പരമാവധി സംയമനം പാലിക്കാനും സംഘർഷം വർധിക്കുന്നത് ഒഴിവാക്കാനും അദ്ദേഹം അഭ്യർഥിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ നേതാക്കൾ ഊന്നിപ്പറഞ്ഞു.