Organisation
യുഎഇ മദ്‌റസ ഫെസ്റ്റ് '23 ശനിയാഴ്ച
മദ്‌റസ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഐസിഎഫ് യുഎഇ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദുബൈ | യുഎഇ നാഷനല്‍ തലത്തില്‍ നടക്കുന്ന പ്രഥമ മദ്‌റസ ഫെസ്റ്റ് ഡിസംബര്‍ 30 ശനിയാഴ്ച ഉമ്മുല്‍ ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. മദ്‌റസ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഐസിഎഫ് യുഎഇ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുഎഇയിലെ വിവിധ മദ്‌റസകളില്‍ നടന്ന മത്സരങ്ങള്‍ക്ക് ശേഷം റെഞ്ച് തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മദ്‌റസാ വിദ്യാര്‍ത്ഥികളാണ് നാഷനല്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വം നല്‍കും.
അന്നേദിവസം വൈകുന്നേരം നടക്കുന്ന സമാപന സംഗമത്തില്‍ മത്സര വിജയികള്‍ക്കും, കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മാസ്റ്റര്‍മൈന്‍ഡ് 23 നാഷനല്‍ ക്വിസ് മത്സര വിജയികള്‍ക്കും ട്രോഫി വിതരണം ചെയ്യുമെന്ന് ഐസിഎഫ് യുഎഇ എഡ്യൂക്കേഷന്‍ സമിതി അറിയിച്ചു.






