Connect with us

uae flag day

ദുബൈ മർകസിൽ യു എ ഇ പതാക ദിനം ആചരിച്ചു

രാജ്യത്തിൻറെ സമഗ്രമായ വളർച്ചയും സഹിഷ്ണുതയും സമാധാനവും ഉറപ്പുവരുത്തുന്ന യു എ ഇ ഭരണ കർത്താക്കളുടെ ദീർഘ വീക്ഷണം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഡോ. എ പി അബ്‌ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.

Published

|

Last Updated

ദുബൈ | ദുബൈ മർകസിൽ അധ്യാപകരും ജീവനക്കാരും ചേർന്ന് യു എ ഇ പതാക ദിനം വിപുലമായി ആഘോഷിച്ചു. മർകസ് ഡയറക്റ്റർ ഡോ. എ പി അബ്‌ദുൽ ഹക്കീം അസ്ഹരി പതാക ഉയർത്തി. രാജ്യത്തിൻറെ സമഗ്രമായ വളർച്ചയും സഹിഷ്ണുതയും സമാധാനവും ഉറപ്പുവരുത്തുന്ന യു എ ഇ ഭരണ കർത്താക്കളുടെ ദീർഘ വീക്ഷണം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, എ കെ അബൂബക്കർ മൗലവി കട്ടിപ്പാറ, യഹ്‌യ സഖാഫി ആലപ്പുഴ, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, മുഹമ്മദലി സെയ്നി, നസീർ ചൊക്ലി, മൂസ കുറുവന്തേരി സംബന്ധിച്ചു.

യു എ ഇയെ ലോകത്തിന്റെ മുൻനിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തിയ രാഷ്ട്രപിതാക്കൾക്കും രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ച ധീര യോദ്ധാക്കൾക്കും പ്രാർഥന നടത്തിയാണ് പതാക ദിനം ആചരിച്ചത്.