Uae
യു എ ഇയില്‍ പതാക ദിനം ആചരിച്ചു
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ നടന്നു.
അബൂദബി | രാജ്യവ്യാപകമായി വിപുലമായ പരിപാടികളോടെ യു എ ഇയില്‍ പതാക ദിനം ആചരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ നടന്നു. പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ വലിയ ദേശസ്നേഹത്തോടെയാണ് ദേശീയ ദിനത്തില്‍ പങ്കാളികളായത്.
അബൂദബിയില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന് ഖസര്‍ അല്‍ ഹുസ്നില്‍ വെച്ച് ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 55 പ്രതിഭാധനരായ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദുബൈയിലെ ഉമ്മു സുഖീം ബീച്ചില്‍ പതിനായിരത്തിലധികം പതാകകള്‍ അണിനിരത്തിക്കൊണ്ടുള്ള പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിരുന്നു.
ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലും വിവിധ സര്‍ക്കാര്‍ ആസ്ഥാനങ്ങളിലും മുന്‍സിപ്പാലിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃത്യസമയത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങുകളും ദേശീയ ഗാനാലാപനവും നടന്നു. സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രത്യേക അസംബ്ലികളും പതാകയുടെ ചരിത്രവും പ്രാധാന്യവും വ്യക്തമാക്കുന്ന സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. പതാക ദിനാഘോഷങ്ങള്‍ പരസ്പര ഐക്യത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമായി മാറി.
Content Highlights: The UAE celebrated its national Flag Day with great pride and unity across all emirates. High-ranking leaders and citizens participated in raising the national flag at government offices and key landmarks. The occasion honors the nation’s achievements, national identity, and allegiance to the leadership.


