Connect with us

accident kozhikode

കൊയിലാണ്ടിയില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു

Published

|

Last Updated

കോഴിക്കോട് |  കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയില്‍ വാഹനാപകടത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സജിത്തിനേയും ലോറി ഡ്രൈവര്‍ സിദ്ദീഖിനേയും പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സജിത്തിന്റെ പരുക്ക് ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

 

 

Latest