Connect with us

Kerala

പാലക്കാട് - പൊള്ളാച്ചി സംസ്ഥാനപാതയില്‍ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

ഇരുവരും എലപ്പുള്ളിയില്‍ പശുഫാം നടത്തിപ്പുകാരാണ്

Published

|

Last Updated

പാലക്കാട്| പാലക്കാട് – പൊള്ളാച്ചി സംസ്ഥാനപാതയില്‍ ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എലപ്പുള്ളി മണിയേരിയില്‍ വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാര്‍ത്തിക് (26) എന്നിവരാണ് മരിച്ചത്. ഇരുവരും എലപ്പുള്ളിയില്‍ പശുഫാം നടത്തിപ്പുകാരാണ്.

ഇന്നലെ രാത്രി പത്ത് മണിയോടെ എലപ്പുള്ളി പേട്ട ജങ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ബൈക്കില്‍ നിന്ന് റോഡിലേക്ക് തലയടിച്ച് വീണാണ് യുവാക്കള്‍ മരിച്ചത്.

Content Highlights:
Two young men lost their lives in a tragic accident on the Palakkad-Pollachi state highway when their motorcycle collided with a cargo truck. The impact caused the bike to catch fire, and both victims, who were dairy farm owners in Elappully, died on the spot after being thrown onto the road. The incident occurred late at night near Elappully Petta Junction, and local authorities have initiated an investigation.

 

Latest