Kerala
പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർഥി മരിച്ചു; ഒരാളെ കാണാതായി
തിരച്ചില്‍ ഊര്‍ജിതം

പത്തനംതിട്ട | പത്തനംതിട്ടയിലെ കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. മറ്റൊരു വിദ്യാർഥിയെ കാണാതായി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി അജ്‌സല്‍ അജിയാണ് മരിച്ചത്. ഇതേ ക്ലാസ്സിലെ നബീല്‍ നിസാമാണ് ഒഴുക്കില്‍പ്പെട്ടത്.
ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവില്‍ പോയതായിരുന്നു. ഉച്ചക്ക് രണ്ടോടെയാണ് സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചില്‍ ഊര്‍ജിതമാക്കി. 3.45ഓടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----