ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി ആര്‍ വിഷ്ണു ആണ് മരിച്ച മലയാളി. ശൈലേന്ദ്ര യാണ് മരണപ്പെട്ട മറ്റൊരാള്‍.
ചത്തിസ്ഗഢില്‍ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ നടത്തുന്ന സേനക്ക് വന്‍ ഭീഷണിയാണ് ഐ ഇ ഡി ബോംബുകളെന്ന് വിദഗ്ധര്‍ പറയുന്നു. വനപാതക്കരികിലെ മരങ്ങളിലാണ് ഇത്തരം ബോംബുകള്‍ പലപ്പോഴും ഒളിപ്പിച്ച് വെക്കാറുള്ളത്. ഇത് കണ്ടുപിടിക്കുക സൈന്യത്തെ സംബന്ധിച്ച് ദുഷ്‌കരമാണ്. സ്‌ഫോടനത്തിന് പിന്നാലെ കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.







