National
സംഗീത പരിപാടിക്കിടെ അമിത ലഹരി ഉപയോഗം; രണ്ട് എം ബി എ വിദ്യാര്‍ഥികള്‍ മരിച്ചു
24കാരിയും 28കാരനുമാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 25കാരനായ മറ്റൊരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്.
മുംബൈ | സംഗീത പരിപാടിക്കിടെ അമിത ലഹരി ഉപോയഗത്തെ തുടര്‍ന്ന് രണ്ട് എം ബി എ വിദ്യാര്‍ഥികള്‍ മരിച്ചു. 24കാരിയും 28കാരനുമാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 25കാരനായ മറ്റൊരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്.
ഈമാസം 11ന് മുംബൈ ഗോര്‍ഗാവോനിലെ നെസ്‌കോ സെന്ററില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. 2,000 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയ പരിപാടി കാണാന്‍ 4,000ത്തോളം പേര്‍ എത്തിയിരുന്നു. നിരോധിത മയക്കുമരുന്നായ എം ഡി എം എ ഇവരില്‍ ടില്‍ ഉപയോഗിച്ചതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ 12ഓടെ ശ്വസന പ്രശ്‌നങ്ങള്‍ നേരിട്ട മൂന്ന് വിദ്യാര്‍ഥികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരില്‍ രണ്ടുപേരാണ് മരണപ്പെട്ടത്. 25കാരിയായ യുവതിയാണ് ഗുരുതരാവസ്ഥയിലുള്ളത്.
ഇവര്‍ക്ക് ലഹരിമരുന്ന് നല്‍കിയ ഒരു വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് പില്‍സുകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. മുംബൈക്ക് പുറത്ത് നിന്നാണ് എം ഡി എം എ എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പരിപാടിയുടെ സംഘാടകന്‍ വിഹാന്‍ എന്ന ആകാശ് സാമല്‍, നെസ്‌കോ ഇവന്റ് ഓര്‍ഗനൈസേഷന്‍ ആന്‍ഡ് മാനേജ്‌മെന്റില്‍ നിന്നുള്ള സണ്ണി വിനോദ് ജെയിന്‍, ആഭ്യന്തര സുരക്ഷാ സംഘത്തിലെ ഒരംഗം, മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.




