Connect with us

Career Notification

മാനേജ്മെന്റിൽ ബി ബി എ പഠിക്കാം മാരിടൈമിൽ

ലോജിസ്റ്റിക്‌സ്/റീട്ടെയിലിംഗ് ആൻഡ് ഇ കൊമേഴ്‌സ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവ സ്‌പെഷ്യലൈസേഷനായാണ് ഇവിടെ ബി ബി എ പ്രോഗ്രാമുകൾ പഠിപ്പിക്കുന്നത്.

Published

|

Last Updated

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയിൽ മാനേജ്മെന്റിൽ ബി ബി എ പഠിക്കാൻ അവസരമൊരുങ്ങുന്നു. നോൺ റെസിഡൻഷ്യലായി കോഴ്‌സ് പഠിക്കാം. ലോജിസ്റ്റിക്‌സ്/റീട്ടെയിലിംഗ് ആൻഡ് ഇ കൊമേഴ്‌സ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവ സ്‌പെഷ്യലൈസേഷനായാണ് ഇവിടെ ബി ബി എ പ്രോഗ്രാമുകൾ പഠിപ്പിക്കുന്നത്.

ബി ബി എ (ലോജിസ്റ്റിക്സ്, റീട്ടെയിലിംഗ് ആൻഡ് ഇ കൊമേഴ്സ്)

നോൺ റെസിഡൻഷ്യൽ വിഭാഗത്തിൽ മൂന്ന് വർഷമാണ് കാലാവധി. ചെന്നൈ, കൊച്ചി ക്യാന്പസുകളിലാണ് പഠനം. യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്ടു/ തത്തുല്യം. പത്തിലോ പ്ലസ്ടുവിനോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. പ്രായം ജനറൽ വിഭാഗത്തിന് 25.

ബി ബി എ (മാരിടൈം ലോജിസ്റ്റിക്സ്)

നോൺ റെസിഡൻഷ്യൽ വിഭാഗത്തിൽ മൂന്ന് വർഷമാണ് കാലാവധി. വിശാഖപട്ടണം ക്യാന്പസിലാണ് പഠനം. അപ്രന്റിസ്ഷിപ്പ് ഉൾപ്പെടുന്ന കോഴ്‌സാണിത്. യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യം. പത്തിലോ/പ്ലസ്ടുവിനോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. പ്രായം ജനറൽ വിഭാഗത്തിന് 25.

എം ബി എ (പോർട്ട് ആൻഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്)

നോൺ റെസിഡൻഷ്യൽ വിഭാഗത്തിൽ രണ്ട് വർഷമാണ് കാലാവധി. ചെന്നൈ, കൊച്ചി ക്യാന്പസുകളിലാണ് പഠനം. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. പത്തിലോ പ്ലസ്ടുവിനോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. പ്രായപരിധിയില്ല.

എം ബി എ (ഇന്റർനാഷനൽ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്)

നോൺ റെസിഡൻഷ്യൽ വിഭാഗത്തിൽ രണ്ട് വർഷമാണ് കാലാവധി. കൊൽക്കത്ത, ചെന്നൈ, കൊച്ചി, വിശാഖപട്ടണം ക്യാമ്പസുകളിലാണ് പഠനം. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. പത്തിലോ പ്ലസ്ടുവിനോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. പ്രായപരിധിയില്ല.

എം ബി എ (പോർട്ട് ആൻഡ് ഷിപ്പിംഗ് ലോജിസ്റ്റിക്‌സ്)

നോൺ റെസിഡൻഷ്യൽ വിഭാഗത്തിൽ രണ്ട് വർഷമാണ് കാലാവധി. ഗതിശക്തി വിശ്വവിദ്യാലയ(ജി എസ് വി)യുമായി സഹകരിച്ച് നടത്തുന്ന പ്രോഗ്രാമാണിത്. കോഴ്സിന്റെ ആദ്യവർഷം ഗതിശക്തി വിശ്വവിദ്യാലയയിലും രണ്ടാംവർഷം ചെന്നൈ ഐ എം യു ക്യാമ്പസിലുമായിരിക്കും. യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം (മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം). ജി എസ് വി എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം. പ്രായപരിധിയില്ല.

എം ബി എ പ്രോഗ്രാമുകൾക്ക് (ഓൺലൈൻ പ്രോഗ്രാമിന് ഒഴികെ) ഐ എം യു-സി ഇ ടി/ക്യാറ്റ്/ മാറ്റ്/ സി മാറ്റ് സ്‌കോർ വഴിയാണ് പ്രവേശനം.

എല്ലാ പ്രോഗ്രാമുകൾക്കും ഫിസിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.imu.edu.in സന്ദർശിക്കുക.

---- facebook comment plugin here -----

Latest