National
ട്രക്കിംഗിനിടെ കാല്‍ വഴുതി 400 അടി താഴ്ചയിലേയ്ക്ക് വീണ് യുവാവ് മരിച്ചു
12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തടുത്തത്.
മുംബൈ| മഹാരാഷ്ട്രയിലെ റയ്ഗാഡില്‍ ഇര്‍ഷാല്‍ഗാഡ് കോട്ടയിലെയ്ക്ക് ട്രക്കിംഗിന് പോയ യുവാവ് 400 അടി താഴ്ചയിലേയ്ക്ക് വീണ് മരിച്ചു. ഭീവണ്ടി സ്വദേശി ആകാശ് രാജേന്ദ്ര വാഗ്മോഡെ (26) യാണ് മരിച്ചത്.ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ആകാശ്.
ട്രക്കിംഗിനായി മലയടിവാരത്തില്‍ തന്റെ ഇരുചക്രവാഹനം നിര്‍ത്തിയിട്ട ശേഷം മല കയറാനായി പോവുകയായിരുന്നു. യാത്രക്കിടെ കാല്‍ വഴുതി താഴേയ്ക്ക് വീഴുകയുമായിരുന്നു. പോലീസും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തടുത്തത്. സംഭവത്തില്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.







