Connect with us

Career Education

സി ആർ പി എഫിൽ 9,195 ഒഴിവുകൾ

ടെക്‌നിക്കൽ ആൻഡ് ട്രേഡ്സ്മാൻ വിംഗിലേക്ക് വനിതകൾക്കും അവസരമുണ്ട്. പത്താം ക്ലാസ്സ് അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Published

|

Last Updated

കേന്ദ്ര സായുധ പോലീസ് സേനാ വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (സി ആർ പി എഫ്) 9,195 കോൺസ്റ്റബിളുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാൻ, പയനിയർ വിംഗുകളിലാണ് ഒഴിവുകൾ. ടെക്‌നിക്കൽ ആൻഡ് ട്രേഡ്സ്മാൻ വിംഗിലേക്ക് വനിതകൾക്കും അവസരമുണ്ട്. പത്താം ക്ലാസ്സ് അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ കായികക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധനക്ക് തിരുവനന്തപുരത്ത് കേന്ദ്രമുണ്ടാകും.

ഒഴിവുകൾ

കോൺസ്റ്റബിൾ (ടെക്‌നിക്കൽ ആൻഡ് ട്രേഡ്സ്മാൻ)- 9,175 (പുരുഷൻ – 9,096, വനിത – 79), പയനിയർ- 20.
ടെക്‌നിക്കൽ ആൻഡ് ട്രേഡ്സ്മാൻ വിംഗിൽ സംസ്ഥാനം തിരിച്ചാണ് ഒഴിവുകളുള്ളത്. ഈ വിഭാഗത്തിൽ കേരളത്തിൽ 306 ഒഴിവുണ്ട്. (പുരുഷൻ- 304, വനിത- രണ്ട്).

ട്രേഡുകൾ

ബ്രാസ് ബാൻഡ്, ബാർബർ, ബ്യൂഗ്ലർ, കോബ്ലർ, കുക്ക്, കാർപ്പെന്റർ, ഡ്രൈവർ, മാലി, മോട്ടോർ മെക്കാനിക് വെഹിക്കിൾ, പൈപ്പ് ബാൻഡ്, പെയിന്റർ. സഫായ് കർമചാരി, ടെയ്‌ലർ, വാട്ടർ കാരിയർ, വാഷർമാൻ, മേസൺ, ഇലക്ട്രീഷ്യൻ. 21,700-69,100 രൂപയാണ് ശമ്പളസ്‌കെയിൽ.

വിദ്യാഭ്യാസ യോഗ്യത

ഡ്രൈവർ തസ്തികയിലേക്ക് പത്താംക്ലാസ്സ്/ തത്തുല്യവും ഹെവി ട്രാൻസ്‌പോർട്ട് ഡ്രൈവിംഗ് ലൈസൻസും വേണം. മെക്കാനിക് മോട്ടോർ വെഹിക്കിൾ തസ്തികയിലേക്ക് പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസ്സ് വിജയം, ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും/ മൂന്ന് വർഷത്തെ എൻ എ സിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
പയനിയർ (മേസൺ/ ഇലക്ട്രീ ഷ്യൻ) തസ്തികയിലേക്ക് പത്താംക്ലാസ്സ്/ തത്തുല്യവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും (ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ ഉള്ളവർക്ക് മുൻഗണന ലഭിക്കും). മറ്റ് ട്രേഡുകളിലേക്കെല്ലാം പത്താം ക്ലാസ്സ്/ തത്തുല്യമാണ് യോഗ്യത. ബന്ധപ്പെട്ട ജോലിയിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യത

പുരുഷന്മാർക്ക് 170 സെന്റിമീറ്ററും വനിതകൾക്ക് 157 സെന്റീമീറ്ററും ഉയരം ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് 80 സെന്റീമീറ്റർ നെഞ്ചളവും അഞ്ച് സെ മീ നെഞ്ചളവ് വികാസവും ഉണ്ടായിരിക്കണം. എല്ലാ ഉദ്യോഗാർഥികൾക്കും പ്രായത്തിനും ഉയരത്തിനും ഒത്ത തൂക്കം വേണം.
കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 21-27 വയസ്സും മറ്റ് തസ്തികകളിൽ 18-23 ഉം ആണ് പ്രായം.

തിരഞ്ഞെടുപ്പ്

കായികക്ഷമതാ പരീക്ഷയും ശാരീരിക യോഗ്യതാ പരിശോധനയുമായിരിക്കും തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. കേരളത്തിൽ തിരുവനന്തപുരം പള്ളിപ്പുറത്തുള്ള സി ആർ പി എഫ് സെന്റർ ഗ്രൂപ്പിലായിരിക്കും ഇവ നടക്കുക. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടുത്ത ഘട്ടത്തിൽ കന്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയുണ്ടാകും. 100 മാർക്കിനുള്ള എഴുത്തുപരീക്ഷക്ക് രണ്ട് മണിക്കൂറാണ് സമയം. ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും പരീക്ഷ. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. തീയതിയും പരീക്ഷാ കേന്ദ്രവും അഡ്മിറ്റ് കാർഡിലൂടെ അറിയിക്കും. എഴുത്തുപരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രേഡ്/ സ്‌കിൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവകൂടി ഉണ്ടാകും. അപേക്ഷാഫീസ് 100 രൂപ ഓൺലൈനായി അടയ്ക്കണം.

അപേക്ഷ

ഓൺലൈനായി അപേക്ഷ നൽകണം. ഉദ്യോഗാർഥിയുടെ ഒപ്പും മൂന്ന് മാസത്തിലേറെ പഴക്കമില്ലാത്ത പാസ്സ്പോർട്ട് സൈസ് കളർഫോട്ടോയും ജെ പി ജി/ ജെ പി ഇ ജി/പി എൻ ജി ഫോർമാറ്റിൽ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ടെക്‌നിക്കൽ ആൻഡ് ട്രേ ഡ്സ്മാൻ വിംഗിലേക്ക് അപേക്ഷിക്കുന്നവർ അതത് സംസ്ഥാനത്തെ താമസക്കാരായിരിക്കണം. വിശദവിവരങ്ങൾ https://rect.crpf.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 19.

---- facebook comment plugin here -----

Latest