Connect with us

Kerala

ആലപ്പുഴയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് മരണം

ഫെഡറല്‍ ബേങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥനായ അനന്തന്‍ ഓടിച്ചിരുന്ന ബൈക്ക് വഴിയാത്രക്കാരനായ ചെല്ലപ്പന്‍ നായരെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു

Published

|

Last Updated

ആലപ്പുഴ |  ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഭഗവതിപ്പടി മങ്ങാട്ടുശ്ശേരില്‍ അനന്തന്‍ (26), ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതില്‍ ചെല്ലപ്പന്‍ നായര്‍ (74) എന്നിവരാണ് മരിച്ചത്. രാവിലെ 9.30നായിരുന്നു അപകടം.

ഫെഡറല്‍ ബേങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥനായ അനന്തന്‍ ഓടിച്ചിരുന്ന ബൈക്ക് വഴിയാത്രക്കാരനായ ചെല്ലപ്പന്‍ നായരെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു.തലയ്ക്ക് പരുക്കേറ്റ അനന്തന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ചെല്ലപ്പന്‍ നായരെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Latest