Kerala
മാനന്തവാടിയില്‍ വാളാട് പുഴയില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്

വയനാട് | മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്.
ഒമ്പത്, പത്ത് ക്ലാസില്‍ പഠിക്കുന്നവരാണിവര്‍. വൈകീട്ട് നാലരയോടെയാണ് അപകടം. കുളിക്കാന്‍ ഇറങ്ങിയ സമയത്ത് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
---- facebook comment plugin here -----