Kerala
എം ടി രമേശിന്റെ ഭാര്യ ഒ എം ശാലിന ഹൈക്കോടതിയില്‍ ഡപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍
കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ചു ഉത്തരവിറക്കി

കൊച്ചി| ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ ഭാര്യ ഒ എം ശാലിനയെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഡപ്യൂട്ടി സോളിസിറ്റര്‍ ജനറലായി നിയമിച്ചു.
കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ചു ഉത്തരവിറക്കി. കേരള ഹൈക്കോടതിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ശാലിന. പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ നിന്നു കൊമേഴ്‌സിലും എറണാകുളം ലോ കോളജില്‍ നിന്നു നിയമത്തിലും ബിരുദം നേടി. 1999ലാണ് ശാലിന അഭിഭാഷകയായി എന്റോള്‍ ചെയ്തത്.
2015ല്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകയായി. 2021ല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയും നിയമിതയായി. ഷൊര്‍ണൂര്‍ ഒറോംപാടത്ത് ഒ കെ മുകന്ദന്റേയും സാവിത്രിയുടേയും മകളാണ്.
---- facebook comment plugin here -----