Health
ഈ ഭക്ഷണങ്ങൾ നിങ്ങളുടെ വൃക്കകളെ സാവധാനം നശിപ്പിക്കും
പാലുൽപന്നങ്ങളിൽ ഫോസ്ഫറസ്സും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. വൃക്കയുടെ പ്രവർത്തനം തകരാറിലായവർക്ക് ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണമാണ് ഇത്.

നമ്മൾ ഇന്ന് അനുഭവിക്കുന്ന മിക്ക രോഗങ്ങളും നമ്മുടെ ഭക്ഷണക്രമവും പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് നമുക്കറിയാം. ഇന്ത്യയിൽ തന്നെ ഭൂരി ഭാഗം പേരും അനുഭവിക്കുന്ന പ്രശ്നമാണ് വൃക്ക രോഗം എന്നത്. എന്നാൽ ചില ഭക്ഷണങ്ങൾ നമ്മുടെ വൃക്കയെ പതിയെ പതിയെ കൊല്ലും എന്ന കാര്യം അറിയാമോ?. വൃക്കയ്ക്ക് കേടുപാട് പറ്റുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കടും നിറമുള്ള സോഡകൾ
കടും നിറമുള്ള സോഡകളിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്ന ഫോസ്ഫറസ് അഡീറ്റീവുകൾ അടങ്ങിയിട്ടുണ്ട്.ഇത് നിങ്ങളുടെ വൃക്കയെ നശിപ്പിക്കും.
സംസ്കരിച്ച മാംസം
സംസ്കരിച്ച മാംസത്തിൽ സോഡിയവും പ്രോട്ടീനും കൂടുതലാണ്. ഇത് വൃക്കയുടെ പ്രവർത്തനത്തെ നശിപ്പിക്കുന്നു.
പാൽ ഉൽപ്പന്നങ്ങൾ
പാലുൽപന്നങ്ങളിൽ ഫോസ്ഫറസ്സും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. വൃക്കയുടെ പ്രവർത്തനം തകരാറിലായവർക്ക് ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണമാണ് ഇത്.
ഓറഞ്ച്
ഓറഞ്ചിലും ഓറഞ്ച് ജ്യൂസിലും പൊട്ടാസ്യം കൂടുതലാണ്.ഇത് വൃക്ക രോഗമുള്ളവർക്ക് ദോഷകരമാണ്.
ബ്രൗൺ ബ്രെഡ്
വെളുത്ത ബ്രെഡിനേക്കാൾ കൂടുതൽ പൊട്ടാസ്യം ബ്രൗൺ ബ്രെഡിൽ അടങ്ങിയിട്ടുണ്ട്. ഇതും നിങ്ങളുടെ വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കും.
ഇതുകൂടാതെ അച്ചാറുകളിലും ഉരുളക്കിഴങ്ങിലും മധുരക്കിഴങ്ങിലും എല്ലാം പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയും വൃക്ക രോഗികൾക്ക് അപകടകരമായ ഭക്ഷണമാണ്.