International
ക്രമരഹിതമായ ലോകത്തിന് പാലവും വഴികാട്ടിയും ആകണം; പുതിയ മാര്‍പാപ്പയെ കുറിച്ച് ചര്‍ച്ച ചെയ്ത് കര്‍ദിനാള്‍മാര്‍
ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഇടയന്‍ വേണം.

വത്തിക്കാന്‍ സിറ്റി | പുതിയ മാര്‍പാപ്പയെ സംബന്ധിച്ച് കര്‍ദിനാള്‍മാര്‍ ചര്‍ച്ച ചെയ്‌തെന്ന് വത്തിക്കാന്‍. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഇടയന്‍ വേണമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.
ക്രമരഹിതമായ ലോകത്തിന് പാലവും വഴികാട്ടിയും ആകണം. കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിലാണ് പുതിയ മാര്‍പാപ്പയെ കുറിച്ചുള്ള ചര്‍ച്ച നടന്നത്.
വിശ്വാസ പ്രചാരണം, സൃഷ്ടിയോടുള്ള കരുതല്‍, യുദ്ധം തുടങ്ങിയ വെല്ലുവിളികള്‍ മുന്നിലുണ്ടെന്നും കോണ്‍ക്ലേവ് വിലയിരുത്തി.
---- facebook comment plugin here -----