Kerala
വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
കൊല്ലം മൈലക്കാട് കൊട്ടിയം തഴുത്തല സ്വദേശി സാജനാണ് (34) മരിച്ചത്.

കൊല്ലം | വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം മൈലക്കാട് കൊട്ടിയം തഴുത്തല സ്വദേശി സാജനാണ് (34) മരിച്ചത്. ഇത്തിക്കരയാറിന്റെ കൈവരിയായ ആലുംക്കടവ് ഭാഗത്താണ് അപകടം സംഭവിച്ചത്.
സാജനൊപ്പം വള്ളത്തിലുണ്ടായിരുന്ന ബാബു, ഷിബു എന്നിവര്‍ നീന്തി രക്ഷപ്പെട്ടു.
തെങ്ങില്‍ നിന്നും ആറ്റിലേക്ക് വീണ ഓലയും മടലും ശേഖരിക്കാനാണ് മൂവരും വള്ളത്തില്‍ യാത്ര ചെയ്തത്. മടങ്ങുന്നതിനിടെ അമിതഭാരം കാരണം കൊതുമ്പുവള്ളം മറിയുകയായിരുന്നു.
---- facebook comment plugin here -----