Kerala
പോലീസ് ഉദ്യോഗസ്ഥന്‍ വീടിനകത്ത് മരിച്ച നിലയില്‍
പേരൂര്‍ സ്വദേശിയും കിളികൊല്ലൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഗ്രേഡ് എസ് ഐയുമായ ഓമനക്കുട്ടനാണ് (52) മരിച്ചത്.
കൊല്ലം | പോലീസ് ഉദ്യോഗസ്ഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ സ്വദേശിയും കിളികൊല്ലൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഗ്രേഡ് എസ് ഐയുമായ ഓമനക്കുട്ടനാണ് (52) മരിച്ചത്.
വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056).







