Connect with us

Kerala

ഇന്ത്യ-പാക് സംഘര്‍ഷം: വിവിധ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ സ്ഥാപിക്കാനാണ് പ്രധാന നിര്‍ദ്ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ സ്ഥാപിക്കാനാണ് പ്രധാന നിര്‍ദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയംരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം. മേയ് ഏഴിനു വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനാണ് നിര്‍ദേശം.

എന്തെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന തലത്തില്‍ നവീകരിക്കുകയും അതിന്മേല്‍ പൊതുജനങ്ങള്‍ക്ക് പ്രായോഗിക പരിശീലനം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശത്തില്‍ പറയുന്നു.