Connect with us

Kerala

ആറുകിലോ തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

പിടികൂടിയത് അന്താരാഷ്ട്ര വിപണിയില്‍ കോടികളുടെ വില വരുന്ന ആംബര്‍ ഗ്രീസ്. കസ്റ്റഡിയിലെടുത്ത പ്രതികളെ വനം വകുപ്പിന് കൈമാറി.

Published

|

Last Updated

പന്തളം | അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ആറ് കിലോ ആംബര്‍ ഗ്രീസുമായി (തിമിംഗല ഛര്‍ദി) രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുട്ടറ ഓടനാവട്ടം രാജീവ് ഭവനില്‍ രാജീവ് (39), കൊട്ടാരക്കര നടുവത്തൂര്‍ കുറുമ്പാലൂര്‍ മുകളുവിള വീട്ടില്‍ സോമന്‍ (48) എന്നിവരെയാണ് പന്തളം പോലീസ് പിടികൂടിയത്.

ഓപറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് ഇന്നലെ രാത്രി പന്തളം വലിയ കോയിക്കല്‍ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ, ബൈക്കിലെത്തിയ പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്നുപോകാന്‍ ശ്രമിച്ചിരുന്നു. ഇവരെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് ലക്ഷദ്വീപില്‍ നിന്നും രാജീവ് വാങ്ങിയ ആംബര്‍ ഗ്രീസ് ഇരുവരും കൂടി തിരുവല്ലയില്‍ വില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതികളെയും പിടിച്ചെടുത്ത ആബര്‍ ഗ്രീസും കോന്നി വനം ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്യലും റിമാന്‍ഡ് അടക്കമുള്ള നടപടികളും വനം വകുപ്പാണ് സ്വീകരിക്കേണ്ടത്. പന്തളം എസ് എച്ച് ഒ. സജീഷ്‌കുമാര്‍, എസ് ഐ. യു വി വിഷ്ണു, എ എസ് ഐ. വിജയകുമാര്‍, സി പി ഒമാരായ എസ് അന്‍വര്‍ഷ, സിജു, ഡാന്‍സാഫ് അംഗങ്ങളായ സുജിത്, മിഥുന്‍ ജോസ്, ഷഫീക്ക് അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights:
Police arrested two individuals for illegal possession of six kilograms of whale vomit, also known as ambergris. The high-value substance, commonly exploited in illicit trade, was confiscated during a targeted operation. The suspects and seized contraband have been handed over to forest officials.

 

 

 

Latest