Connect with us

First Gear

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ന്റെ ഉത്പാദനം ആരംഭിച്ചു

2.43 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് അടുത്തിടെയാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 നേക്കഡ് ബൈക്ക് അവതരിപ്പിച്ചത്. ഇപ്പോള്‍ കമ്പനി ബൈക്കിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ഉത്പാദന കേന്ദ്രത്തിലാണ് പ്രൊഡക്ഷന്‍ നടക്കുന്നത്.ഇന്ത്യയില്‍ അവതരിപ്പിച്ചതിനു പിന്നാലെ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ മാസം തായ്ലന്‍ഡിലും അവതരിപ്പിച്ചിരുന്നു. 2.43 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 മോട്ടോര്‍സൈക്കിള്‍ താമസിയാതെ ഷോറൂമുകളില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഈ ബൈക്കുകളുടെ ഡെലിവറിയും ടെസ്റ്റ് റൈഡുകളും ഉടന്‍ തന്നെ ആരംഭിക്കും.നിലവില്‍ വില്‍പ്പനയിലുള്ള അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്കിനെക്കാള്‍ 30,000 രൂപ വിലക്കുറവാണ് പുതിയ ബൈക്കിനുള്ളത്. ഇക്കാരണത്താല്‍ കൂടുതല്‍ ബുക്കിങ് ലഭിക്കുന്നുണ്ട്.

അഗ്രസീവ് ഡിസൈന്‍ ഫിലോസഫിയിലാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മിനിമലിസ്റ്റിക് ബോഡി വര്‍ക്ക്, എക്സ്പോസ്ഡ് അലുമിനിയം ട്രെല്ലിസ് ഫ്രെയിമുകള്‍ എന്നിവയാണ് മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകതക.
ഈ മോട്ടോര്‍സൈക്കിളില്‍ 312 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് നല്‍കിയിട്ടുള്ളത്. അപ്പാച്ചെ ആര്‍ആര്‍ 310, ബിഎംഡബ്ല്യു ജി310 ആര്‍, ജി310 ജിഎസ്, ജി310 ആര്‍ആര്‍ എന്നിവയില്‍ ഉപയോഗിച്ചിട്ടുള്ള അതേ എഞ്ചിന്‍ തന്നെയാണിത്.