Connect with us

Kuwait

കുവൈത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മരണം ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ

സര്‍ജന്റ് വലീദ് മജീദ് സുലൈമാന്‍, സര്‍ജന്റ് അബ്ദുല്‍ അസീസ്, അബ്ദുല്‍ മുഹ്‌സിന്‍ ദഖില്‍ നാസര്‍ എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നാവികസേനയിലെ രണ്ട് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. കുവൈത്ത് പ്രതിരോധ സേനയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ജന്റ് വലീദ് മജീദ് സുലൈമാന്‍, സര്‍ജന്റ് അബ്ദുല്‍ അസീസ്, അബ്ദുല്‍ മുഹ്‌സിന്‍ ദഖില്‍ നാസര്‍ എന്നിവരാണ് മരിച്ചത്. വിയോഗത്തില്‍ ആര്‍മി ജനറല്‍ സ്റ്റാഫ് ദുഃഖം രേഖപ്പെടുത്തി.

അതിനിടെ, പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കുവൈത്തിലെ കോണ്‍സുലര്‍ സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി കുവൈത്തിലെ യു എസ് എംബസ്സി അറിയിച്ചു. അതോടൊപ്പം ഇതുവരെ ഇറാന്‍ തൊടുത്ത 178 ബാലിസ്റ്റിക്ക് മിസൈലുകളും 384 ട്രോളുകളും തകര്‍ത്തതായി കുവൈത്ത് അവകാശപ്പെട്ടു. അതേസമയം, കുവൈത്തില്‍ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ നടക്കാനിരുന്ന 10, 12, ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതായി ഇന്ത്യന്‍ എംബസ്സി അറിയിച്ചു. പുതിയ വിവരങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ അതാത് സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.

കുവൈത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അവലപിച്ചു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ ടെലിഫോണില്‍ വിളിച്ചണ് മോദി ഐക്യദാര്‍ഢ്യം അറിയിച്ചത്. കുവൈത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണ് നടന്നതെന്നും മോദി കിരീടാവകാശിയെ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും തന്റെ രാജ്യത്തിന്റെ പൂര്‍ണപിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി രേഖപ്പെടുത്തിയ കിരീടാവകാശി ഇന്ത്യന്‍ രാഷ്ട്രപതിയെ കുവൈത്ത് അമീര്‍ ശൈഖ് മിഷഅല്‍ അല്‍ അഹ്മദ് സബാഹിന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.

 

Latest