From the print
ജസ്റ്റിസ് ലിബര്‍ഹാന്‍ അന്തരിച്ചു
ബാബരി മസ്ജിദ് ധ്വംസനം അന്വേഷിക്കാന്‍ രൂപവത്കരിച്ച ജുഡീഷ്യല്‍ കമ്മീഷനായിരുന്നു.
ന്യൂഡല്‍ഹി | ബാബരി മസ്ജിദ് ധ്വംസനം അന്വേഷിക്കാന്‍ രൂപവത്കരിച്ച ജുഡീഷ്യല്‍ കമ്മീഷനായിരുന്ന ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ (87) അന്തരിച്ചു. കഴിഞ്ഞ ദിവസം ചണ്ഡീഗഢിലായിരുന്നു അന്ത്യം. ഭൗതികദേഹം സംസ്‌കരിച്ചു.
1938 നവംബര്‍ 11ന് ജനിച്ച ലിബര്‍ഹാന്‍, അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987ലാണ് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. മദ്രാസ് ഹൈക്കോടതിയിലും ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു.
കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയും അയോധ്യയിലുണ്ടായ വ്യാപക അക്രമസംഭവങ്ങളും അന്വേഷിക്കുന്നതിനുള്ള ഏകാംഗ കമ്മീഷനായി 1992 ഡിസംബര്‍ 16നാണ് നിയമിച്ചത്. 17 വര്‍ഷം കഴിഞ്ഞ് 2009 ജൂണ്‍ 30നാണ് കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
Content Highlights:
Former High Court Judge Justice MS Liberhan passed away. He gained nationwide attention as the head of the inquiry commission that investigated the Babri Masjid demolition. The Liberhan Commission submitted its landmark report after a long probe into the events surrounding the 1992 demolition.



