Connect with us

Kerala

എംഡിഎംഎ വില്‍പന നടത്തി; സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ് ഖാനെ സസ്പെന്‍ഡ് ചെയ്ത് ടിടിപിഎല്‍

അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സസ്പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം|ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ സന്തോഷ് ട്രോഫി മുന്‍ ടീമംഗം നജീബ് ഖാനെ സസ്പെന്‍ഡ് ചെയ്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടിടിപിഎല്‍). ടിടിപിഎല്ലിന്റെ സൂപ്രണ്ട് സ്ഥാനത്ത് നിന്നാണ് നജീബ് ഖാനെ സസ്പെന്‍ഡ് ചെയ്തത്. സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. അന്വേഷണം പൂര്‍ത്തിയാകും വരെ സസ്പെന്‍ഷന്‍ തുടരും.

ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് നജീബ് ഖാനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനല്‍കുന്നതാണ് നജീബിന്റെ രീതി. പ്രമുഖര്‍ ഉള്‍പ്പെടെ ഇയാളില്‍ നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് നജീബ് ഖാനെ അറസ്റ്റു ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങളെ രഹസ്യമായി ഹോട്ടലില്‍ വിന്യസിച്ച് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. പിന്നാലെ നജീബ് ഖാനെ എംഡിഎംഎയുമായി സ്‌ക്വാഡ് പിടികൂടുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest