Connect with us

Kerala

തൃക്കാക്കര കൂട്ടബലാത്സംഗ കേസ്: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും

കേസിലെ ഏഴ് പ്രതികളില്‍ അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്.

Published

|

Last Updated

കൊച്ചി | തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ശേഷം കോടതിയില്‍ ഹാജരാക്കും. കേസിലെ ഏഴ് പ്രതികളില്‍ അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്.

പരാതിക്കാരിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. യഥാക്രമം ഇവരുടെ സുഹൃത്ത് രാജീവ്, സി ഐ. സുനു, ക്ഷേത്ര ജീവനക്കാരന്‍ അഭിലാഷ്, പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ശശി എന്നിവരാണ് രണ്ട്, മൂന്ന്, നാല്, അഞ്ച് പ്രതികള്‍. പ്രതികള്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

 

---- facebook comment plugin here -----

Latest