Connect with us

Malappuram

അലിയാർ ഹാജിക്ക് യാത്രാ മൊഴി

വല്ലപ്പുഴ ജുമാ മസ്ജിദിൽ നടന്ന ജനാസ നിസ്കാരത്തിന് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ നേതൃത്വം നൽകി.

Published

|

Last Updated

നിലമ്പൂർ | സുന്നി പ്രസ്ഥാനത്തിന്റെ സജീവ സഹകാരിയായിരുന്ന, ഇന്നലെ നിര്യാതനായ അലിയാർ ഹാജിക്ക് നൂറ് കണക്കിനാളുകൾ യാത്രാമൊഴി നൽകി. വല്ലപ്പുഴ ജുമാ മസ്ജിദിൽ നടന്ന ജനാസ നിസ്കാരത്തിന് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ നേതൃത്വം നൽകി.

മീംസ് ആശുപത്രിയിൽ നിന്ന് ജനാസ കണ്ണംപറമ്പ് പള്ളിയിലെത്തിച്ച് മരണാനന്തര ശുശ്രൂഷകൾ പൂർത്തിയാക്കി കളൻതോട് കരിം ഉസ്താദിന്റെ വീട്ടിൽ ജനാസ നിസ്ക്കരിച്ച് അർധരാത്രിയോടെയാണ് നിലമ്പൂർ റെയിൽവേ ഗേറ്റിനടുത്തുള്ള വീട്ടിലെത്തിച്ചത്. വീട്ടിലും പള്ളിയിലുമായി നടന്ന മരണാനന്തര കർമ്മങ്ങൾക്ക് ഹാജിയുടെ ആത്മ സുഹൃത്തും വഴികാട്ടിയുമായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി കാർമികത്വം വഹിച്ചു.

വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ഹൈദരലി തങ്ങൾ, സീ ഫോർത്ത് അബ്ദുറഹ്മാൻ ദാരിമി, സൈതുമുഹമ്മദ് സഖാഫി ചുങ്കത്തറ, കെ പി മുഹമ്മദ് ഹാജി ഗൂഢല്ലൂർ, അസൈനാർ സഖാഫി കുട്ടശ്ശേരി, കെ പി ജമാൽ കരുളായി, അബ്ദുൽ മജീദ് സഖാഫി പൊട്ടിക്കല്ല്, സുലൈമാൻ ദാരിമി വല്ലപ്പുഴ, ശൗക്കത്ത് സഖാഫി കരുളായി, കൊമ്പൻ മുഹമ്മദാജി, അക്ബർ ഫൈസി മമ്പാട്, യു.എം. കുഞ്ഞാലൻ സഖാഫി, അബ്ദുൽ കലാം ഫൈസി,സി.എ. അൻവർ ,സ്വാദിഖ് ഹാജി, മുനിസിപ്പൽ ചെയർമാൻ സലീം മാട്ടുമ്മൽ ,കൗൺസിലർമാരായ വി.എ കരീം,പി.എം ബശീർ ,ഇസ്മായിൽ എരഞ്ഞിക്കൽ തുടങ്ങിയവർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

മജ്മഇന്റെ താങ്ങും തണലുമായി തന്റെ സമ്പത്ത് ചിലവഴിച്ച അലിയാർ ഹാജിക്കായി പ്രാർത്ഥനാ നിരതരമായി മജ്മഅ് വിദ്യാർത്ഥികളും ഉസ്താദുമാരും ഒപ്പമുണ്ടായിരുന്നു.

അലിയാർ ഹാജി പ്രശസ്തിയാഗ്രഹിക്കാതിരുന്ന സേവകൻ: കാന്തപുരം

നിലമ്പൂർ | ഭൗതിക നേട്ടമോ സ്ഥാനമാനങ്ങളോ പ്രശസ്തിയോ ഒട്ടും ആഗ്രഹിക്കാത്ത നിസ്വാർത്ഥ സേവകനായിരുന്നു അലിയാർ ഹാജിയെന്ന് സുൽത്വാനുൽ ഉലമ കാന്തപുരം പറഞ്ഞു. വല്ലപ്പുഴ ജുമാ മസ്ജിദിൽ അലിയാർ ഹാജിയെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പള്ളികൾ പണിത ഹാജി ഒരിക്കൽ പോലും അത് പരസ്യപ്പെടുത്താനാഗ്രഹിച്ചിട്ടില്ലെന്നും അതിന്റെ ഉദ്ഘാടന വേളകളിൽ പോലും ആരും അറിയാത്ത രൂപത്തിൽ ആൾക്കൂട്ടത്തിൽ മറഞ്ഞിരിക്കുന്ന പ്രകൃതം ഇന്നത്തെ കാലത്ത് എടുത്ത് പറയേണ്ടതാണെന്നും കാന്തപുരം പറഞ്ഞു.

നിർധനരും നിരാലംബരുമായവർക്ക് എന്നും കൈ താങ്ങായിരുന്നു അദ്ദേഹം. ആത്മീയ പണ്ഡിതൻമാരുടെ നിർദ്ദേശമനുരിച്ച് ജീവിതം ക്രമീകരിച്ച് മുതഅല്ലിമുകളെയും ദീനീ സംരംഭങ്ങളയും നന്നായി സ്നേഹിച്ചും സഹായിച്ചും വന്ന അലിയാർ ഹാജിയുടെ വിയോഗം കിഴക്കനേറനാട്ടിലെ സുന്നി പുസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും കാന്തപുരം പറഞ്ഞു.

Latest