train collision
ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; നിരവധി മരണം
കൂട്ടിയിടിയെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായി.
ലാരിസ | വടക്കന്‍ ഗ്രീസില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ലാരിസ നഗരത്തിന് സമീപം പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
കൂട്ടിയിടിയെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായി. അഗ്നിബാധ നിയന്ത്രണവിധേയമാക്കി യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. യാത്രാ ട്രെയിനും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
തെസ്സാലോനികിയില്‍ നിന്ന് ലാരിസ്സിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. അപകട കാരണം വ്യക്തമല്ല.







