Connect with us

Career Notification

മഅ്ദിൻ ദുബായ് സെന്ററിൽ നഴ്സറി ടീച്ചറാവാൻ പരിശീലനം

പ്ലസ്ടു അടിസ്ഥാന യോ​ഗ്യതയുള്ള ആർക്കും ചേരാവുന്നതാണ്.

Published

|

Last Updated

ദുബൈ | മഅ്ദിൻ ദുബൈ സെന്ററിന്റെ ആഭിമുഖ്യത്തിൽ യു എ ഇയിലെ നഴ്സറികളിലും പ്രൈമറി സ്കൂളുകളിലും ടീച്ചറാവാനുള്ള കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു മാസത്തെ ഓൺലൈൻ പഠനത്തിലൂടെ ദുബൈ ​ഗവ. അം​ഗീകൃത ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കും.

പ്ലസ്ടു അടിസ്ഥാന യോ​ഗ്യതയുള്ള ആർക്കും ചേരാവുന്നതാണ്. സ്വദേശത്തും നഴ്‌സറി ടീച്ചറായി ജോലി ചെയ്യാനും കുട്ടികളെ വളർത്തുന്നതിന്റെ സാസ്ത്രീയ – മന:ശാസ്ത്ര വശങ്ങൾ പഠിക്കാനും ഉതകുന്നതാണ് സിലബസ്. പഠനം ഓൺലൈൻ വഴിയായതിനാൽ ജോലി ചെയ്യുന്നവർക്കും കുടുംബിനികൾക്കും കോഴ്സ് പൂർത്തിയാക്കാൻ സൗകര്യപ്രദമാണ്. അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക. +971 56 92 42432.