Connect with us

Ongoing News

കൈപ്പട്ടൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം ഒറ്റവരിയാക്കും

Published

|

Last Updated

പത്തനംതിട്ട | കൈപ്പട്ടൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം ഒറ്റവരിയാക്കി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശബരിമല തീര്‍ഥാടനത്തിന്റെ കൂടി പശ്ചാത്തലം കണക്കിലെടുത്താണ് പുതുക്കിയ ഉത്തരവ്. ഏറ്റവും പ്രതികൂല കാലാവസ്ഥയില്‍ പാലത്തിലൂടെയുള്ള ഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അത്തരം സാഹചര്യത്തില്‍ 25 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാണ്.

ഒറ്റ വരി ഗതാഗതവും, ഗതാഗത നിയന്ത്രണവും ഉറപ്പു വരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും പാലത്തിന്റെ അവസ്ഥ ആഴ്ചയില്‍ ഒരിക്കല്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

Latest