Connect with us

First Gear

ഗ്ലാന്‍സ ഹാച്ചിന്റെ സിഎന്‍ജി മോഡല്‍ പുറത്തിറക്കാനൊരുങ്ങി ടൊയോട്ട

ഗ്ലാന്‍സ സിഎന്‍ജി കിലോഗ്രാമിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കും.

Published

|

Last Updated

ന്യൂഡല്‍ഹി| ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഗ്ലാന്‍സയുടെ പുതുക്കിയ പതിപ്പ് അടുത്തിടെയാണ് അവതരിപ്പിച്ചത്. നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍ ഓപ്ഷനില്‍ മാത്രമാണ് ഗ്ലാന്‍സ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതിന് ഉടന്‍ തന്നെ ഒരു സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022 ഏപ്രിലില്‍ തന്നെ ഇത് എത്തിയേക്കാമെന്നാണ് സൂചനകള്‍. സ്പോര്‍ട്ടിംഗ് റെഡ്, ഗെയിമിംഗ് ഗ്രേ, എന്റൈസിംഗ് സില്‍വര്‍, ഇന്‍സ്റ്റാ ബ്ലൂ, കഫേ വൈറ്റ് എന്നിങ്ങനെ അഞ്ച് എക്‌സ്റ്റേണല്‍ നിറങ്ങളില്‍ ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജിയെ ഇ സിഎന്‍ജി എന്ന് വിളിക്കും.

ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബലേനോ സിഎന്‍ജിക്ക് ശേഷം ഇത് അവതരിപ്പിക്കും. ബലേനോ സിഎന്‍ജി വിപണിയില്‍ എത്തി കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി പുറത്തിറക്കും. ടൊയോട്ട ഇന്ത്യയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഗ്ലാന്‍സ സിഎന്‍ജി കിലോഗ്രാമിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഡിസൈനിന്റെ കാര്യത്തില്‍, ഗ്ലാന്‍സ സിഎന്‍ജി, ഗ്ലാന്‍സ പെട്രോള്‍ പതിപ്പിന് സമാനമായിരിക്കും. 2022 ഗ്ലാന്‍സ പെട്രോള്‍ ഇ, എസ്, ജി, വി എന്നീ നാല് വേരിയന്റുകളില്‍ ലഭ്യമാണ്. ഏത് വേരിയന്റിലാണ് സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുകയെന്ന് വ്യക്തമല്ല.

 

Latest