Connect with us

Kerala

കെ സുധാകരന്‍ എം പിയെ ദുബൈയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു; രാത്രിയോടെ ഡല്‍ഹിയിലേക്ക് മടക്കം

നിര്‍ണായ ദിവസമായ നാളെ കെ സുധാകരന്‍ എം പി പാര്‍ലമെന്റില്‍ എത്താതിരിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് കുടുംബത്തിന്റെ ആരോപണം

Published

|

Last Updated

കണ്ണൂര്‍  | കെ സുധാകരന്‍ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. യുഎഇ സമയം രാത്രി 9:30 ക്ക് എമിറേറ്റ്‌സ് വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും. സ്വന്തം നിലയ്ക്ക് ഡിസ്ചാര്‍ജ് വാങ്ങിയാണ് കെ സുധാകരന്‍ ആശുപത്രിയില്‍ നിന്ന് തിരികെ മടങ്ങുന്നത്. വിദഗ്ധ ഉപദേശത്തിന്റെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറില്‍ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമായിരിക്കും കെ സുധാകരന്റെ യാത്രയെന്നാണ് അറിയുന്നത്. .

 

അതേ സമയം,നിര്‍ണായ ദിവസമായ നാളെ കെ സുധാകരന്‍ എം പി പാര്‍ലമെന്റില്‍ എത്താതിരിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് കുടുംബത്തിന്റെ ആരോപണം. ദുബൈ ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപ്പെട്ടതായി മകന്‍ സംജോഗ് സുധാകരന്‍ ആരോപിച്ചു.

മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. ഇന്ന് രാവിലെമുതല്‍ സുധാകരനെ കാണാന്‍ ഭാര്യയും മകന്‍ സംജോദും ശ്രമിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നതായി മകന്‍ സംജോഗ് സുധാകരന്‍ നേരത്തേ പറഞ്ഞിരുന്നു

Content Highlights: Kannur MP K Sudhakaran was discharged from a private hospital in Dubai on his family’s responsibility and is scheduled to fly to Delhi tonight on an Emirates flight. His son Sanjog Sudhakaran alleged political interference and a call from Union Home Minister Amit Shah’s office to keep him hospitalized. The family plans to travel to Delhi ahead of Monday’s Parliament session on the delimitation bill.

---- facebook comment plugin here -----

Latest