Connect with us

National

മണ്ഡല പുനര്‍നിര്‍ണയ ബില്‍: 'സഹോദരന്‍' പുനരാലോചന നടത്തണമെന്ന് രാഹുല്‍ ഗാന്ധി; മറുപടിയുമായി എം കെ സ്റ്റാലിനും

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മണ്ഡല പുനര്‍നിര്‍ണയ ബില്ലുകളെ എതിര്‍ക്കാന്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ പ്രേരിപ്പിക്കുന്നതിനായി ഇന്ത്യാ സഖ്യ നേതാക്കള്‍ക്കൊപ്പം ചെന്നൈയിലേക്ക് തിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം

Published

|

Last Updated

ന്യൂഡല്‍ഹി  | പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തുന്നത് ‘ഇന്ത്യയിലെ ജനാധിപത്യത്തെ അവസാനിപ്പിക്കുമെന്ന്’ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മണ്ഡല പുനര്‍നിര്‍ണയ ബില്ലുകളെ എതിര്‍ക്കാന്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ പ്രേരിപ്പിക്കുന്നതിനായി ഇന്ത്യാ സഖ്യ നേതാക്കള്‍ക്കൊപ്പം ചെന്നൈയിലേക്ക് തിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഭരണഘടനാ ഭേദഗതി നിയമനിര്‍മ്മാണത്തിനെതിരെ സഹോദരന്‍ സ്റ്റാലിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ മുന്‍നിര്‍ത്തി ഐക്യമുന്നണി രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിപ്പിട്ടു.

‘850 സീറ്റുകളിലേക്കുള്ള വിപുലീകരണം ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കും. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം പൂര്‍ണ്ണമായും തങ്ങള്‍ക്ക് അനുകൂലമായി മാറ്റി വരയ്ക്കാന്‍ ഇത് ബിജെപി-ആര്‍എസ്എസിന് പരിധിയില്ലാത്ത അവസരം നല്‍കും’- രാഹുല്‍ ഗാന്ധി കുറിച്ചു.

‘തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ സഹോദരന്‍ സ്റ്റാലിന്‍ എപ്പോഴും ഒരു പാറപോലെ ഉറച്ചുനിന്നിട്ടുണ്ട്. രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥവും തമിഴ്നാടിന്റെ താല്‍പ്പര്യാര്‍ത്ഥവും ഭരണഘടനയെ സംരക്ഷിക്കുന്നതിനും നാം ഒരുമിച്ച് ഈ ബില്ലിനെ പരാജയപ്പെടുത്തണം. ബില്ലിനെ എതിര്‍ക്കാന്‍ ഡിഎംകെയോട് അഭ്യര്‍ത്ഥിക്കുന്നതിനായി മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ ചെന്നൈയിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

അതേ സമയം രാഹുല്‍ ഗാന്ധിക്ക് മറുപടിയായി സ്റ്റാലിന്‍ തന്റെ ‘ഹൃദയം നിറഞ്ഞ നന്ദി’ അറിയിക്കുകയും അദ്ദേഹത്തെ ‘സഹോദരന്‍’ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തുവെങ്കിലും, ഡിഎംകെയുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

‘ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതില്‍ ഡിഎംകെയുടെ ചരിത്രപരമായ പങ്ക് അംഗീകരിച്ചതിന് സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഞങ്ങള്‍ എപ്പോഴും ഓരോ തീരുമാനവും എടുത്തിട്ടുള്ളത്. ഈ പാതയില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവര്‍ ഉച്ചയ്ക്ക് രണ്ടിനും വൈകുന്നേരം അഞ്ചിനും ഇടയില്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാത്രി 8 മണിക്ക് എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുംബൈയിലേക്ക് തിരിക്കും.

രേവന്ത് റെഡ്ഡി, ഡി.കെ. ശിവകുമാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മമത ബാനര്‍ജി, അഭിഷേക് ബാനര്‍ജി, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), സമാജ്വാദി പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങി നിരവധി നേതാക്കളും ഈ ചര്‍ച്ചകളുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Lok Sabha LoP Rahul Gandhi warned that expanding parliamentary seats to 850 threatens Indian democracy and urged DMK chief MK Stalin to reconsider backing the revised delimitation bills. Stalin thanked Gandhi while standing firm on prioritizing Tamil Nadu’s interests ahead of the special Parliament session. Opposition leaders are traveling to Chennai and Mumbai for talks with Stalin and Sharad Pawar.

---- facebook comment plugin here -----

Latest