Saudi Arabia
കാര്‍ഷിക മേഖലയില്‍ കുതിച്ചുചാട്ടവുമായി മദീന; ഈന്തപ്പഴ-പച്ചക്കറി ഉത്പാദനത്തില്‍ വന്‍ വളര്‍ച്ച
സഊദി അറേബ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഈന്തപ്പഴ ഉത്പാദന മേഖലയായി മദീന സ്ഥാനം ഉറപ്പിച്ചു
മദീന | സഊദി അറേബ്യയുടെ കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങളുമായി അല്‍ മദീന അല്‍ മുനവ്വറ പ്രവിശ്യ. മദീന ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തുവിട്ട 2025-ലെ കാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ഈന്തപ്പഴം, പച്ചക്കറി, ധാന്യ ഉത്പാദനങ്ങളില്‍ മദീന വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്.
സഊദി അറേബ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഈന്തപ്പഴ ഉത്പാദന മേഖലയായി മദീന സ്ഥാനം ഉറപ്പിച്ചു. 2025-ല്‍ 4,02,500 മെട്രിക് ടണ്‍ ഈന്തപ്പഴമാണ് മദീനയില്‍ ഉത്പാദിപ്പിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത് . രാജ്യത്തെ ആകെ ഈന്തപ്പഴ ഉത്പാദനത്തിന്റെ 19.5 ശതമാനവും മദീനയുടെ സംഭാവനയാണ്. അല്‍ ഖസീം (29%), റിയാദ് (24.3%) എന്നീ പ്രവിശ്യകള്‍ക്ക് പിന്നിലായാണ് മദീന നില്‍ക്കുന്നത്. മദീനയിലെ ഫാമുകളിലായി ഏകദേശം 82 ലക്ഷം (8.2 ദശലക്ഷം) ഈന്തപ്പനകളാണുള്ളത്
ഈന്തപ്പഴ കൃഷിക്ക് പുറമെ മറ്റ് കാര്‍ഷിക വിളകളിലും മദീന മികച്ച വളര്‍ച്ച രേഖപ്പെടുത്തി,പച്ചക്കറി കൃഷിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 19.3 ശതമാനം വര്‍ദ്ധനവുണ്ടായി. ഉരുളക്കിഴങ്ങ്, തണ്ണിമത്തന് തുടങ്ങിയവയാണ് പ്രധാന വിളകള്‍, തക്കാളി, വെള്ളരിക്ക എന്നിവ ഉള്‍പ്പെടുന്ന ഹരിതഗൃഹ പച്ചക്കറി ഉത്പാദനത്തില്‍ 9.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
Content Highlights: Madinah province achieved notable agricultural growth in 2025, producing 402,500 metric tons of dates with a 16 percent annual increase. It accounts for 19.5 percent of Saudi Arabia’s total date output, ranking third behind Al Qassim and Riyadh. Vegetable cultivation also rose by 19.3 percent, alongside growth in greenhouse crops.




