Connect with us

Kerala

പൊന്മുടി ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെടുത്തു

മരക്കാനത്ത് സുഹൃത്ത് ശബരിമല തീര്‍ഥാടനത്തിന് പോകുന്നതിന്റെ കെട്ടുനിറ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടികള്‍

Published

|

Last Updated

ഇടുക്കി  | പൊന്മുടി ഡാമില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി . അരുണിന്റെ മൃതദേഹമാണ് സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. പണിക്കന്‍കുടി ചിറയില്‍ സന്തോഷിന്റെ മകന്‍ ക്രിസ്റ്റോയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. പണിക്കന്‍കുടി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.

ശനിയാഴ്ച ഉച്ചയോടെയാണ് രണ്ട് പേരും പൊന്മുടി ജലാശയത്തില്‍ കുളിക്കാനായി പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികള്‍ തിരിച്ചെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ജലാശയത്തില്‍ അകപ്പെട്ടതായി വ്യക്തമായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ക്രിസ്റ്റോയുടെ മൃതദേഹം കണ്ടെത്തിയത്.

മരക്കാനത്ത് സുഹൃത്ത് ശബരിമല തീര്‍ഥാടനത്തിന് പോകുന്നതിന്റെ കെട്ടുനിറ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടോടെ അണക്കെട്ടില്‍ കുളിക്കാനിറങ്ങി.എട്ടുപേരടങ്ങുന്ന സംഘമാണ് അണക്കെട്ടിലെത്തിയത്. എന്നാല്‍ ക്രിസ്റ്റോയും അരുണും മാത്രമാണ് വെള്ളത്തിലിറങ്ങിയത്. മറ്റുള്ളവര്‍ മടങ്ങിപ്പോയി. ഏറെ വൈകിയിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിവരം അറിയുന്നത്.

Content Highlights: Scuba teams recovered the body of ninth-grade student Arun from the Ponmudi dam reservoir in Idukki, following the earlier recovery of his classmate Christo. The two students had entered the water on Saturday afternoon after attending a Sabarimala pilgrimage ritual in Marakkanam. Search operations concluded after both missing boys were found in the reservoir.

Latest