Kerala
കെ സുധാകരന്റെ ചികിത്സയില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം
ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.ഇന്നുതന്നെ സുധാകരനെ ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനാണ് ശ്രമം.
കണ്ണൂര്‍| ദുബൈയില്‍ ആശുപത്രിയിലുള്ള കോണ്‍ഗ്രസ് എം പി . കെ സുധാകരനെ തീവ്ര പരിചരണ വിഭാഗത്തില്‍ കയറി കണ്ട് മകന് സംജോഗ് സുധാകരന്. സുധാകരനെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.ഇന്നുതന്നെ സുധാകരനെ ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനാണ് ശ്രമം. സ്വന്തം ഉത്തരവാദിത്വത്തിലാണ് ആശുപത്രി മാറ്റുന്നതെന്ന് മകന് മാധ്യമങ്ങളോട് വ്യക്തമാക്കി. ന്യൂറോ സംബന്ധമായ രോഗത്തിന്റെ പരിശോധനയ്ക്ക് എത്തിയതായിരുന്നു സുധാകരന്
മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. ഇന്ന് രാവിലെമുതല്‍ സുധാകരനെ കാണാന്‍ ഭാര്യയും മകന് സംജോദും ശ്രമിച്ചിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്ക് എത്തിക്കാനാണ് ശ്രമം. അച്ഛന് മറ്റാരുടെയോ കസ്റ്റഡിയിലാണെന്ന് സംശയിക്കുന്നതായി മകന് സംജോഗ് സുധാകരന് നേരത്തേ പറഞ്ഞിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്ടര്‍ പറഞ്ഞുവെന്നും ബന്ധുക്കള്‍ അറിയിച്ചു.
അമേരിക്കയിലേക്ക് ചികിത്സക്കായി പോകാനുള്ള തയ്യാറെടുപ്പിനിടെ, കണ്‍സള്‍ട്ടേഷനായി നവംബര്‍ 27നാണ് സുധാകരനെ ദുബൈ ഹില്‍സിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്ക് ശേഷം അഡ്മിറ്റ് ചെയ്യുകയും പിന്നീട് എന്‍സെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും മകന് മാധ്യമങ്ങളോട് പ്രതികരിച്ചു.ഇന്ന് ഡല്‍ഹിയിലേക്ക് പോകാനിരിക്കെയാണ് പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ വരെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. രാവിലെ ഏഴുമണിക്ക് എത്തി അന്വേഷിച്ചപ്പോള്‍ രോഗി അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് തര്‍ക്കവും സെക്യൂരിറ്റിയെ വിളിക്കുന്ന സാഹചര്യവുമുണ്ടായെന്നും മകനും ബന്ധുക്കളും പറയുന്നു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സുധാകരന്റെ മരുമകന് അജിത്ത് കുമാറും പ്രതികരിച്ചു.
അതിനിടെ, സുധാകരനെ കാണാന്‍ ഇന്‍കാസിന്റെ ചില നേതാക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും അനുമതി നല്കാന് ഡോക്ടര്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആശുപത്രിയിലേക്ക് വിളിച്ച ശേഷമാണ് ഡോക്ടര്‍മാരുടെ നിലപാടില്‍ മാറ്റമുണ്ടായതെന്നാണ് മരുമകന്റെയും ഇന്‍കാസ് നേതാക്കളുടെയും ആരോപണം.
നവംബര്‍ 26-ന് രാത്രി അബുദാബി വിമാനത്തിലാണ് ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം സുധാകരന് കണ്ണൂരില്‍ നിന്ന് യാത്ര തിരിച്ചത്. സുധാകരന്റെ യാത്രയ്ക്ക് മുന്‍പ് തന്നെ മണ്ഡല പുനര്‍നിര്‍ണയ ബില്‍ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് വന്നിരുന്നു. നാളെ പാര്‍ലമെന്റില്‍ എത്തണമെന്ന് കോണ്‍ഗ്രസ് നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കുകയും, ചികിത്സയ്ക്കുള്ള തുടര്സൗകര്യം പാര്‍ട്ടി തന്നെ നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിക്കുകയും ചെയ്തിരുന്നു.
#KSudhakaran #Congress #DubaiNews #KeralaPolitics #IndianNationalCongress #ParliamentSession #DelimitationBill #MalayalamNews #SirajLive
Content Highlights: Congress MP K Sudhakaran was shifted to the ICU at a private hospital in Dubai during a medical consultation. His son Samjog Sudhakaran and relatives alleged mystery after being initially denied visitation, claiming a shift in doctors’ stance following a call from Amit Shah. The family is now discharging him on their own responsibility to attend the upcoming Parliament session in Delhi.




