Connect with us

National

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുന്‍പേ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലെന്ന്​ ഡൽഹി പോലീസ്

ജില്ലാ മജിസ്ട്രേറ്റില്‍നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ച ശേഷമാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുന്‍പുതന്നെ സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായി ഡല്‍ഹി പോലീസ്. 1983ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ച സോണിയ ഗാന്ധിയുടെ പേര് 1980ലെ വോട്ടര്‍പ്പട്ടികയില്‍ ഉണ്ടായിരുന്നുവെന്നാണ് ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജില്ലാ മജിസ്ട്രേറ്റില്‍നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ച ശേഷമാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വ്യാജരേഖ ചമച്ചിട്ടുണ്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കോടതി ഡല്‍ഹി പോലീസിന് സമയം അനുവദിച്ചു. ഡിസംബര്‍ 14ന് കേസ് വീണ്ടും പരിഗണിക്കും.

1983 ഏപ്രിലില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുന്‍പ് 1980ലെ വോട്ടര്‍പ്പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ വികാസ് ത്രിപാഠിയാണ് കോടതിയെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 18ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനോദ് ജോഷി ഐ പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Delhi Police told the Rouse Avenue court that Sonia Gandhi’s name appeared on the 1980 electoral roll prior to her acquiring Indian citizenship in April 1983. The report followed records checked from the district magistrate and Union Home Ministry after a petition by advocate Vikas Tripathi. The court granted more time for further investigation into potential forgery and scheduled the next hearing for December 14.

 

---- facebook comment plugin here -----

Latest