Kerala
നരിക്കുനിയില്‍ ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ മര്‍ദനം; കുട്ടി അത്യാസന്ന നിലയില്‍
. കുട്ടിയുടെ മര്മഭാഗത്തടക്കം പരുക്കേറ്റതായാണ് വിവരം.
കോഴിക്കോട്| കോഴിക്കോട് നരിക്കുനിയില്‍ ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരം കാണുന്നതിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. മത്സരം കാണേണ്ടെന്നും അവിടെനിന്ന് എഴുന്നേറ്റുപോകണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. കുട്ടിയുടെ മര്മഭാഗത്തടക്കം പരുക്കേറ്റതായാണ് വിവരം.
Content Highlights: A seventh-grade student in Narikkuni, Kozhikode, was brutally assaulted by a senior student following an argument while watching a school football match. The victim sustained severe injuries, including to his vital areas, and was admitted to Kozhikode Medical College Hospital. His condition is reported to be critical.





